Connect with us

Kerala

ഭരണഘടനാ സംരക്ഷണം പൗരധര്‍മം, അഭിഭാഷകര്‍ അതിന് മുന്നില്‍ നില്‍ക്കണം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

മര്‍കസ് ലോ കോളജില്‍ നിന്ന് 58 ആഭിഭാഷകര്‍ കൂടി പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി

Published

|

Last Updated

നോളജ് സിറ്റി | ലോകത്തെ ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അതിന്റെ സംരക്ഷണം പൗരധര്‍മമാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ കോഴ്‌സ് പൂര്‍ത്തീകരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ അഭിഭാഷകര്‍ മുന്നിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചവത്സര ബി ബി എ. എല്‍ എല്‍ ബി പഠനം പൂര്‍ത്തീകരിച്ച 58 വിദ്യാര്‍ഥികള്‍ കൂടി മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ലോ കോളജില്‍ നിന്ന് പഠനം പൂർതീകരിച്ച് പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ക്ലബ് ഹൗസില്‍ നടന്ന സനദ് ദാന സംഗമം സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് മജീദ് കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി അക്കാഡമിക്് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന്‍, ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുസ്സമദ് സി, അഡ്വ. റഊഫ് വി കെ, ഇബ്രാഹിം മുണ്ടക്കൽ, മുഹമ്മദ് രിഫായി സംസാരിച്ചു.

Latest