Connect with us

Kerala

സംസ്ഥാനത്ത് 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മാണാനുമതി

77.65 കോടി രൂപയാണ് പാലങ്ങളുടെ നിര്‍മാണച്ചെലവ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ആറ് ജില്ലകളിലായ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 77.65 കോടി രൂപയാണ് പാലങ്ങളുടെ നിര്‍മാണച്ചെലവ്.ഇതില്‍ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി അറിയിച്ചു.

കണ്ണൂര്‍(കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം), തൃശൂര്‍(വേലക്കുട്ടി/ആറ്റൂര്‍ ഗേറ്റ്, ഒല്ലൂര്‍), കോഴിക്കോട്(വെള്ളയില്‍), കോട്ടയം(കോതനല്ലൂര്‍), കൊല്ലം (ഇടകുളങ്ങര, പോളയത്തോട്), തിരുവനന്തപുരം(അഴൂര്‍) എന്നിങ്ങനെയാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്.

 

Latest