Kerala
കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ല; വയനാട് ടൗണ്‍ഷിപ്പ് ഭൂമിയില്‍ ഇന്നുമുതല്‍ സമരം
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.

കല്‍പ്പറ്റ | വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് ഭൂമിയില്‍ ഇന്നുമുതല്‍ സത്യഗ്രഹ സമരം. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.
കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. സി ഐ ടി യു ഉള്‍പ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി.
ടൗണ്‍ഷിപ്പിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്. പ്രാരംഭ നിലം ഒരുക്കലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനി നടത്തുന്നത്.
---- facebook comment plugin here -----