Connect with us

Kerala

കെട്ടിടനിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മാണത്തിനിടെയാണ് ഫ്രാന്‍സിസ് കുഴഞ്ഞുവീണത്.

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാല പ്ലാമുട്ടുകടയില്‍ 55കാരന്‍ കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതമെന്ന് സംശയം. മാവിളക്കടവ് കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത് .

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മാണത്തിനിടെയാണ് ഫ്രാന്‍സിസ്  പണിസ്ഥലത്ത്  കുഴഞ്ഞുവീണത്. ശരീരമൊന്നാകെ പൊള്ളിയ നിലയിലുമായിരുന്നു.

ഉടന്‍ തന്നെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Latest