Connect with us

Kerala

ഗള്‍ഫിലേക്ക് കണ്ടെയ്‌നര്‍ വഴി കയറ്റുമതി വര്‍ധിച്ചു; വിലയില്‍ പറന്നുയര്‍ന്ന് നേന്ത്രപ്പഴം

വിമാനമാര്‍ഗം കയറ്റിയയക്കുമ്പോള്‍ കിലോഗ്രാമിന് 80 രൂപ ചാര്‍ജ് കൊടുക്കേണ്ടിടത്ത് കണ്ടെയ്നര്‍ വഴി ഏഴ് രൂപ മാത്രം മതി

Published

|

Last Updated

കോഴിക്കോട് | ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ടെയ്നര്‍ വഴിയുള്ള കയറ്റുമതി വര്‍ധിച്ചതോടെ നേന്ത്രപ്പഴത്തിനു നാട്ടുവിപണിയില്‍ വില കൂടുന്നു. ചില്ലറ മാര്‍ക്കറ്റില്‍ 70 രൂപയാണ് ഒരു കിലോ നേന്ത്രപ്പഴത്തിന്റെ ഇപ്പോഴത്തെ വില. ഒമ്പത് മാസം മുമ്പ്് വരെ കിലോഗ്രാമിന് 45 മുതല്‍ 60 രൂപ വരെയായിരുന്നു.

വിമാനമാര്‍ഗം കയറ്റിയയക്കുമ്പോള്‍ കിലോഗ്രാമിന് 80 രൂപ ചാര്‍ജ് കൊടുക്കേണ്ടി വരുന്നന്നിടത്ത്, കണ്ടെയ്നര്‍ വഴി ഏഴ് രൂപ മാത്രം മതി. കണ്ടെയ്നറില്‍ കൂടുതല്‍ ചരക്ക് അയക്കാനും കഴിയുന്നു. ഇതോടെ ഗള്‍ഫ് മാര്‍ക്കറ്റില്‍ നേന്ത്രപ്പഴത്തിന് വില നേരിയ തോതില്‍ താഴ്ന്ന് ഉപഭോഗം വര്‍ധിച്ചു.

കേരളത്തിന് പുറമെ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പ്രധാനമായും നേന്ത്രപ്പഴം ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്ടിലെ വള്ളിയൂര്‍, തൂത്തുക്കുടി ഭാഗങ്ങളിലാണ് കൂടുതല്‍ കൃഷി. കര്‍ണാടകയിലെ ചാമ്നാജി നഗറിലും സുലഭമായി കൃഷി ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കര്‍ണാടകയില്‍ നിന്നാണ് നേരത്തേ നേന്ത്രപ്പഴം വലിയതോതില്‍ കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും കയറ്റുമതിയുണ്ട്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പഴത്തിനാണ് ആവശ്യക്കാരേറെ. തമിഴ്നാട്ടില്‍ ക്വിന്റല്‍ ഇനത്തിലുള്ള വാഴയാണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.

 

Latest