National
തുടര്‍ച്ചയായി അപമാനം സഹിച്ച് തുടരാനാകില്ല; തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി എഐഎഡിഎംകെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണ്. ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല
ചെന്നൈ | ലോക്‌സഭാ അടുത്തിരിക്കെ തമിഴ്നാട് എന്‍ഡിഎ സഖ്യത്തില്‍ നിന്നും എഐഎഡിഎംകെ പിന്‍മാറുന്നു. തങ്ങളെ തുടര്‍ച്ചയായി അപമാനിക്കുന്ന ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് പി ജയകുമാര്‍ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണ്. ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല- പി ജയകുമാര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവുായി അണ്ണാദുരൈക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെ കടുത്ത തീരുമാനത്തിലേക്ക് പോയത്. എഐഎഡിഎംകെയുടെ നേതാവായിരുന്ന പി വി ഷണ്‍മുഖം മന്ത്രിയായിരുന്നപ്പോള്‍ വലിയ തട്ടിപ്പ് നടത്തിയെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.ഇതോടെയാണ് എന്‍ഡിഎ സഖ്യം വിട്ടതായി എഐഎഡിഎംകെ അറിയിച്ചത്
സി വി ഷണ്‍മുഖന്റെ പരാമര്‍ശത്തിന് മറുപടിനല്‍കവേയാണ് അണ്ണാമലൈ സഖ്യകക്ഷിക്കുനേരെ കടുത്ത ആക്രമണം നടത്തിയത്. അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നുംഎ ഐ എ ഡി എം കെയുടെ പിന്തുണയില്ലാതെ ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ ജയിക്കാനാവില്ലെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്‌നാട്ടില്‍നിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബി ജെ പി നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയാണ് എന്ന കാര്യം ബി ജെ പി മറക്കരുതെന്നും വിഴുപുരത്തുനടന്ന അണ്ണാദുരൈ അനുസ്മരണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു
.