russia-ukrine war
കീവ് വൈദ്യുത നിലയത്തിന് സമീപം തുടരെ സ്‌ഫോടനങ്ങള്‍
റഷ്യയുടെ അതിതീവ്ര വ്യോമാക്രമണം; മൂന്ന് മിനുട്ടില്‍ അഞ്ച് സ്‌ഫോടനങ്ങള്‍
കീവ് യുക്രൈനെതിരായ ആക്രമണം മൂന്നാം ദിനത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തി. തലസ്ഥാനമായ കീവിന്റെ പല ഭാഗങ്ങളും റഷ്യന്‍ വ്യാമോക്രമണത്തില്‍ കത്തി എരിയുകയമാണ്. തലസ്ഥാനത്തെ താപവൈദ്യുതനിലയത്തിന് സമീപം നിരവധി സ്‌ഫോടോനങ്ങളുണ്ടായെന്ന് കീവ് മേയര്‍ തന്നെ സമ്മതിക്കുന്നു. താപവൈദ്യുതനിലയം ആക്രമിക്കുകയാണ് റഷ്യന്‍ ലക്ഷ്യം. വലിയ സ്‌ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത്. മൂന്ന് മിനുട്ടില്‍ അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നെന്ന് മേയര്‍ പറഞ്ഞു.
യുക്രെയ്ന്റെ രണ്ടു കപ്പലുകള്‍ റഷ്യ തകര്‍ത്തു. ഒഡേസ തുറമുഖത്ത് നങ്കുരമിട്ടിരുന്ന രണ്ടു ചരക്കുകപ്പലുകളാണ് റഷ്യ തകര്‍ത്തത്.
അതേസമയം പ്രത്യാക്രമണത്തില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ അറിയിച്ചു. കീവിനടുത്ത് വാസില്‍കീവിലാണ് സൈനികവിമാനം വെടിവച്ചിട്ടത്. അതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യാമപാത അടച്ച് റുമാനിയയും ചെക്ക് റിപ്പബ്ലിക്കും രംഗത്തെത്തി. റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടനും രംഗത്തെത്തി.