Kerala
കണ്ണൂരില്‍ കരാറുകാരന്‍ വീട്ടുടമയെ വെടിവച്ചുകൊന്നു
കണ്ണൂര്‍ കൈതപ്രത്താണ് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്

രാധാകൃഷ്ണന്‍
കണ്ണൂര്‍ | നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ വീട്ടുടമ വെടിയേറ്റുമരിച്ചു. കണ്ണൂര്‍ കൈതപ്രത്താണ് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.
രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ച് പെരുമ്പടവ് സ്വദേശി സന്തോഷാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. നിര്‍മാണ കരാറുകാരനായ സന്തോഷിന് തോക്ക് ലൈസന്‍സ് ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.
കൊലപാതകത്തിന് മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കില്‍ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.
കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സ്വദേശം ഇരിക്കൂര്‍ കല്യാട്ട് ആണ്. കഴിഞ്ഞ കുറേ കാലമായി കൈതപ്രത്തായിരുന്നു ഇയാള്‍ താമസിച്ചു വരുന്നത്. ഇവിടെയാണ് പുതിയ വീട് നിര്‍മ്മിക്കുന്നതും. പ്രതി സന്തോഷ് ഇവിടെ എത്തിയത് മദ്യപിച്ചാണെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്നു വ്യക്തമായിട്ടില്ല. വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കി.