LOKMATH AWARD
പാര്‍ലിമെന്റിലെ സംഭാവന: എ കെ ആന്റണിക്ക് ആജീവനാന്ത പുരസ്‌കാരം
ഉവൈസിയും ഡെറിക്ക് ഒബ്രിയാനും മികച്ച പാര്‍ലിമെന്റേറിയന്‍മാര്‍

ന്യൂഡല്‍ഹി | രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. പാര്‍ലിമെന്റിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് എട്ട് പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എ കെ ആന്റണി, ഭര്‍ത്തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായി. മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി, തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാന്‍ എന്നിവരാണ് മികച്ച പാര്‍ലിമെന്റേറിയന്മാര്‍.
ബി ജെ പി ലോക്സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍ സി പി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലിമെന്റേറിയന്മാര്‍.എന്‍ സി പി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.