National
അംബാനിയും അദാനിയും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ചിന്തിക്കേണ്ടതുണ്ട്: ശരദ് പവാര്‍
അദാനി വിഷയത്തെക്കാള്‍ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണെന്ന് ശരത് പവാര്‍ പറഞ്ഞു.
ന്യൂഡല്‍ഹി| അദാനിയെ പിന്തുണച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. അദാനി വിഷയത്തെക്കാള്‍ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണെന്ന് ശരത് പവാര്‍ പറഞ്ഞു. അംബാനിയും അദാനിയും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ചിന്തിക്കേണ്ടതുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
ജെപിസിയെക്കാള്‍ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വഷിക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അദാനിയെ പിന്തുണച്ച ശരത് പവാറിന്റെ നിലപാടില്‍ പ്രതികരണവുമായി ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ശരദ് പവാറിന്റെ നിലപാട് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തൃണമൂലിനും എന്‍സിപിക്കും വ്യത്യസ്ത നിലപാട് ഉണ്ടാകാം എന്നാല്‍ അത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.