Connect with us

cmdrf

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; രമേശ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞ് കെ സുധാകരന്‍

പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനമെടുത്ത മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

ഇടതുപക്ഷത്തിന്റെ കൈയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

വയനാട് ദുരന്തത്തിനിരയാവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എല്‍ എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഓരോരുത്തരും കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള കൂടപിറപ്പുകളെ ചേര്‍ത്തുപിടിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ കെ സുധാകരന്‍ തന്നെ തള്ളിപ്പറഞ്ഞതിനോടു പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

---- facebook comment plugin here -----

Latest