Connect with us

Editors Pick

പ്രമേഹം നിയന്ത്രിക്കണോ? ഈ പാനിയങ്ങള്‍ ബെസ്റ്റാണ്

പുകവലി, നിര്‍ജലീകരണം, കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം.

Published

|

Last Updated

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് പ്രമേഹ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട വശം. ഏതൊക്കെ ഭക്ഷണമാണ് നിങ്ങളില്‍ ഷുഗര്‍ ലെവല്‍ ഉയര്‍ത്തുക എന്നറിയേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്.

പുകവലി, നിര്‍ജലീകരണം, കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുക എന്നതാണ്.

ആരോഗ്യകരമായി തന്നെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളാണ് നമ്മള്‍ പരിചയപ്പെടുന്നത്.

  1.  ഉലുവ വെള്ളം  ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നമ്മള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ കുടലില്‍ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു. ഇത് മാത്രമല്ല മറ്റു പലതരത്തിലും ഉലുവയ്ക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.
  2. കറുകപ്പട്ട ചായ  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ വിജയകരമായി നിയന്ത്രിക്കാനും സഹായിക്കുന്ന മറ്റൊരു പാനീയമാണ് കറുകപ്പട്ട ചായ. ഗ്ലൈക്കോജന്‍ സിന്തസിസ് പ്രവര്‍ത്തനം മോഡുലേറ്റ് ചെയ്യുന്നതിലൂടെ ഇത് ഗ്ലൈക്കോജന്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നു കറുവപ്പട്ടയില്‍ ഇന്‍സുലിനായി പ്രവര്‍ത്തിക്കുന്ന പ്രകൃതിദത്ത പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നു.
  3. വെള്ളം  ദിവസം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ നല്ല അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും കലോറിരഹിതവും ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ പാനീയമാണ് വെള്ളം.
  4. കട്ടന്‍ ചായ  രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ കട്ടന്‍ ചായ സഹായിക്കും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകള്‍ മൂലം ഉണ്ടാകുന്ന ഓക്‌സിഡറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാനും സഹായിക്കുന്ന ആവശ്യ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടന്‍ചായയില്‍ ഉണ്ട്.

ഇത്തരം എല്ലാ കാര്യങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനായി കഴിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.

 

Latest