Connect with us

Kerala

മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ നിയന്ത്രണം വീണ്ടും സ്വകാര്യ കമ്പനിക്ക്; നീക്കം കെ എസ് ഇ ബിയുടെ എതിര്‍പ്പ് മറികടന്ന്

ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേയ്ക്ക് കൂടി കൂട്ടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  കെ എസ് ഇ ബിയുടെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം വീണ്ടും സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. പദ്ധതി ഏറ്റെടുക്കണമെന്ന കെ എസ് ഇ ബിയുടെ ആവശ്യം കൂടുതല്‍ എതിര്‍ത്തത് വ്യവസായ വകുപ്പാണ്.

പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മണിയാര്‍ പദ്ധതിവഴി ഏറ്റവുംകുറഞ്ഞത് 18 കോടിരൂപയുടെ വൈദ്യുതി ലഭിക്കും. ഇത് വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക വരവുചെലവുകണക്കില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അതിന്റെ ഗുണം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോകുന്നത്

മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേയ്ക്ക് കൂടി കൂട്ടി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെ എസ് ഇ ബിയും കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി കരാറില്‍ എത്തുന്നത്. ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. 94 ല്‍ ഉല്‍പാദനം തുടങ്ങി. കരാര്‍ പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍കാലം കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണം. പദ്ധതി ഏറ്റെടുത്ത് കെ എസ് ഇ ബിക്ക് കൈമാറണമെന്ന് കാണിച്ച് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഊര്‍ജവകുപ്പിന് കത്തും അയച്ചിരുന്നു.

 

Latest