Connect with us

Kerala

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി

19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും

Published

|

Last Updated

കൊച്ചി | തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മേയ് ഒന്നു വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. അഞ്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിടും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം-ഷൊര്‍ണൂര്‍ മെമു (18, 20, 22, 25). എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ (22, 23, 25, 29, മേയ് ഒന്ന്).

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (22, 25, 30, മേയ് ഒന്ന് തീയതികളില്‍ ആലുവ വരെ മാത്രം സര്‍വീസ്, 23, 29 തീയതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും). ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും). 24ന് ടാറ്റ നഗര്‍ എറണാകുളം ദ്വൈവാര എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.

പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 18നും, 20നും വൈകുന്നേരം 3.50ന്. കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ് 18, 20 തീയതികളില്‍ ഉച്ചയ്ക്ക് 12.10ന്. എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ് 18ന് രാത്രി 8.50ന്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി 18, 20 തീയതികളില്‍ വൈകിട്ട് 4.30ന്. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് 20ന് വൈകിട്ട് 4.40ന്. എറണാകുളം-ഓഖ എക്സ്പ്രസ് 22, 29 തീയതികളില്‍ രാത്രി 11.25ന്. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് 22, 23, 25, 29 തീയതികളില്‍ വൈകിട്ട് 6.15ന്. കന്യാകുമാരി -ഹിമസാഗര്‍ എക്സ്പ്രസ് 22, 29 തീയതികളില്‍ വൈകിട്ട് 3.45ന്. കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്സ്പ്രസ് 23ന് വൈകിട്ട് 6.45ന്. തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് 23ന് വൈകിട്ട് 5.55ന്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി 24, 26 തീയതികളില്‍ രാവിലെ 6.30ന്. ചെന്നൈ-തിരുവനന്തപുരം ഡെയ്ലി സൂപ്പര്‍ ഫാസ്റ്റ് 23, 26 തീയതികളില്‍ വൈകിട്ട് 4.50ന്. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് 23, 26 തീയതികളില്‍ വൈകിട്ട് 7.25ന്. ഹസ്രത്ത്-നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്സ്പ്രസ് 22ന് രാവിലെ 7.10ന്. തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസ് 25ന് വൈകിട്ട് 6.45ന്. എറണാകുളം-പൂനെ എക്സ്പ്രസ് 26ന് രാവിലെ 6.15ന്. എറണാകുളം-അജ്മീര്‍ മരുസാഗര്‍ മേയ് ഒന്നിന് രാത്രി 11.25ന്. കൊച്ചുവേളി-മൈസൂരു ഡെയ്ലി എക്സ്പ്രസ് മേയ് ഒന്നിന് വൈകിട്ട് 5.45ന്. എറണാകുളം-ലോകമാന്യ തിലക് തുരന്തോ മേയ് ഒന്നിന് രാത്രി 9.30ന്.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: കൊച്ചുവേളി-ശ്രീഗംഗാംഗാനഗര്‍ വീക്ക്ലി എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് (30ന്). നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ് (മേയ് ഒന്ന്)

---- facebook comment plugin here -----

Latest