Connect with us

Ongoing News

വിവാദ പുസ്തകങ്ങള്‍ സിലബസില്‍ ഉണ്ടാകില്ല: കണ്ണൂര്‍ സര്‍വകലാശാലാ വി സി

Published

|

Last Updated

കണ്ണൂര്‍ | ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കണ്ണൂര്‍ സര്‍വകലാശാല ഉപേക്ഷിച്ചു. വിവാദ പുസ്തകങ്ങള്‍ പി ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. സിലബസില്‍ പോരായ്മയുണ്ടെന്ന വിദഗ്ധ സമിതി തീരുമാനം പരിഗണിച്ചാണ് തീരുമാനമെന്നും നിര്‍ദേശങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയിട്ടുണ്ടെന്നും വി സി പറഞ്ഞു.

അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സില്‍ കൈക്കൊള്ളും. ഈ മാസം 29 ന് അക്കാദമിക് കൗണ്‍സിലര്‍ യോഗം ചേരുമെന്ന് വി സി വ്യക്തമാക്കി.

 

 

Latest