Connect with us

Ongoing News

ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം: എ കെ ബാലന്‍

Published

|

Last Updated

കോട്ടയം | പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് സി പി എം നേതാവ് എ കെ ബാലന്‍. വിവാദം കൊഴുപ്പിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകള്‍ തങ്ങളാണെന്ന് വരുത്താനാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. കലക്കവെള്ളത്തില്‍ മീന്പിടിക്കുന്നവര്‍ മാടപ്രാവുകളായിരിക്കുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു.

 

 

Latest