Connect with us

Delhi Bill

വിവാദ ഡൽഹി ബിൽ ഇന്ന് രാജ്യസഭയിൽ

ബില്ലിനെ ചെറുത്തു തോൽപ്പിക്കാനാകുമെന്ന് "ഇന്ത്യ' സഖ്യം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ബിൽ ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും. വിവാദമായ നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ അവതരിപ്പിക്കുക.

ബിൽ ഈ മാസം മൂന്നിന് ലോക്‌സഭ ശബ്ദവോട്ടോടെ പാസ്സാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ബിൽ പാസ്സാക്കിയത്. ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് നിർബന്ധമായും സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും എ എ പിയും ബി ജെ പിയും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

ബില്ലിനെ ചെറുത്തു തോൽപ്പിക്കാനാകുമെന്ന് “ഇന്ത്യ’ സഖ്യം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാൽ, ബിൽ പാസ്സാക്കുന്നതിന് വൈ എസ് ആർ കോൺഗ്രസ്സ്, ബിജു ജനതാദൾ പാർട്ടികളുടെ പിന്തുണ കേന്ദ്ര സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.