Connect with us

kannur university pg syllabus issue

വിവാദ പി ജി സിലബസ് താല്‍ക്കാലികമായി മരവിപ്പിക്കും; പരിശോധനക്ക് സമതി

സമതിയുടെ റിപ്പോര്‍ട്ടിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Published

|

Last Updated

കണ്ണൂര്‍ |  വിവാദമായ പി ജി സിലബസ് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി തീരുമാനിച്ചു. സിലബസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പിജി സിലബസ് വിവാദത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ വി സിയെ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലികമായി സിലബസ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. സിലബസ് സംബന്ധിച്ച് പരിശോധന നടത്താന്‍ അഞ്ചംഗ സമതിയെ തീരുമാനിക്കാനും തീരുമാനമായി. സമതിയുടെ റിപ്പോര്‍ട്ടിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. വിദഗ്ധ സമതി എടുത്ത തീരുമാനമാണ് ഇതെന്നും സിലബസ് പിന്‍വലിക്കില്ലെന്നും വി സി വ്യക്തമാക്കിയിരുന്നു.