National
വിവാദ പോസ്റ്റര്‍: സംവിധായിക ലീന മണിമേഖലക്കെതിരെ കേസെടുത്ത് യു പി പോലീസ്
കാളീദേവിയുടെ രൂപത്തിലുള്ള സ്ത്രീ പുകവലിക്കുന്നതാണ് പോസ്റ്റര്‍
ലഖ്‌നൗ | ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിനിമ സംവിധായിക ലീന മണിമേഖലക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. പുകവലിക്കുന്ന ‘കാളീദേവി’യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തിലാണ് ക്രിമിനല്‍ ഗൂഢാലോചന, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിലായിരുന്നു വിവാദ പോസ്റ്റര്‍. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ലീനക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു.
തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ ജി ബി ടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.