Connect with us

Kerala

വിവാദ പരാമര്‍ശം; തരൂര്‍ പറഞ്ഞത് ലീഗ് നിലപാടല്ലെന്ന് കെ എം ഷാജി

'ജവഹര്‍ലാല്‍ നെഹ്‌റുവിനു പോലും മറുപടി കൊടുത്ത ചരിത്രമുള്ള പാര്‍ട്ടിയാണ് ലീഗ്. തരൂരിന്റെ പ്രസംഗത്തിലെ ഒരു വരി മാത്രമെടുത്താണ് വിവാദമാക്കിയത്.'

Published

|

Last Updated

കണിയാമ്പറ്റ | ഫലസ്തീന്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കോഴിക്കോട്ട് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശം ലീഗ് നിലപാടല്ലെന്ന് ഷാജി പറഞ്ഞു. അതുകൊണ്ടാണ് ലീഗ് നേതാക്കള്‍ ഉടന്‍ മറുപടി നല്‍കിയത്.

ജവഹര്‍ലാല്‍ നെഹ്‌റുവിനു പോലും മറുപടി കൊടുത്ത ചരിത്രമുള്ള പാര്‍ട്ടിയാണ് ലീഗ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പല കാര്യങ്ങളിലും മറ്റ് നിലപാടുകളുണ്ടാകും. അതിന്റെ പേരില്‍ തരൂരിനെ വിമര്‍ശിക്കേണ്ടതില്ല.

തരൂരിന്റെ പ്രസംഗത്തിലെ ഒരു വരി മാത്രമെടുത്താണ് വിവാദമാക്കിയതെന്നും ഷാജി പറഞ്ഞു. ബി ജെ പിക്കെതിരെ ശക്തമായി പോരാടുന്ന നേതാവാണ് ശശി തരൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest