Connect with us

National

രാഷ്ട്രപതിക്കെതിരായ വിവാദ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് അധിര്‍ രഞ്ജന്‍ ചൗധരി

നാക്കുപിഴയാണ് സംഭവിച്ചതെന്നും മാപ്പ് അപേക്ഷിക്കുന്നതായും ചൗധരി പറഞ്ഞു. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് ഖേദം പ്രകടിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പുതിയ രാഷ്ട്രപതിയെ രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചിലാണ് ഖേദം പ്രകടിപ്പിച്ചത്.

നാക്കുപിഴയാണ് സംഭവിച്ചതെന്നും മാപ്പ് അപേക്ഷിക്കുന്നതായും ചൗധരി പറഞ്ഞു. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് ഖേദം പ്രകടിപ്പിച്ചത്. ‘താങ്കളുടെ പദവിയുമായി ബന്ധപ്പെട്ട് തെറ്റായ പദപ്രയോഗം നടത്തിയതില്‍ ഖേദമുണ്ട്. അതൊരു നാക്കുപിഴയായിരുന്നുവെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ക്ഷമ ചോദിക്കുന്നു, അത് സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’- ഇത്രയുമാണ് കത്തിലുള്ളത്.