Connect with us

Kerala

വിവാദ മരംമുറി ഉത്തരവ്; വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്

Published

|

Last Updated

തിരുവനന്തപുരം |  മുല്ലപ്പെരിയാര്‍ ബേബിഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ നല്‍കിയ സംഭവത്തില്‍ വിവാദ ഉത്തരവിട്ട സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മരം മുറിക്ക് അനുമതി നല്‍കിയുള്ള ഉത്തരവ് റദ്ദാക്കാനും യോഗം തീരുമാനിച്ചു

പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാടിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത്.മന്ത്രിസഭാ യോഗ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വാഗതം ചെയ്തു. എന്നാല്‍ എങ്ങനെയാണ് ഉത്തരവ് വന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

Latest