Connect with us

Kerala

വിവാദം അനാവശ്യം; തന്റെ മാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ല: എഡിജിപി എസ് ശ്രീജിത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം കണ്ടെത്തുകയാണ് ലക്ഷ്യം

Published

|

Last Updated

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ മാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. അന്വേഷണം നന്നായി തന്നെ മുന്നോട്ട് പോകും. തന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആള്‍ മാറിയാല്‍ അന്വേഷണം നിലയ്ക്കില്ല.അന്വേഷണ സംഘം ഒരുമിച്ചാണ് കാര്യങ്ങള്‍ കണ്ടെത്തിയത്. അനാവശ്യ വിവാദം അവസാനിപ്പിക്കണം. കേസില്‍ അന്വേഷണ സംഘത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ വന്നിരുന്നു. അതൊന്നും അന്വേഷണത്തെ ബാധിക്കില്ല. കേസിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല എന്നും അദ്ദേഹം പറഞ്ഞു

ഡബ്ല്യുസിസിയുടെ ആരോപണത്തില്‍ പ്രതികരണത്തിനില്ല. തന്റെ മാറ്റത്തിന് പിന്നില്‍ പ്രേരണയോ സമ്മര്‍ദ്ദമോ ഇല്ല. നന്നായി കാര്യങ്ങള്‍ ചെയ്യാനാകുന്നവരാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബ് നല്ല ഉദ്യോഗസ്ഥനാണ്. ദിലീപിന്റെ അഭിഭാഷകര്‍ക്ക് പരാതി നല്‍കാന്‍ അവകാശമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു കേസിലും അന്വേഷണ സംഘത്തിന്റെ വിജയമെന്നോ പരാജയമെന്നോ ഇല്ല. തെറ്റ് ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരട്ടെ. തന്റെ മാറ്റത്തില്‍ നടിക്കും ഡബ്ല്യുസിസിക്കുമുള്ള എല്ലാ ആശങ്കയും ദൂരീകരിക്കപ്പെടും എന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest