Kerala
നിയമനക്കത്ത് വിവാദം; ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കും, ലെറ്റര്‍ പാഡ് വ്യാജമെന്ന് ജീവനക്കാര്‍
കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ സമയം തേടി. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
തിരുവനന്തപുരം | നഗരസഭ കത്ത് വിവാദത്തില്‍ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കും. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ സമയം തേടി. പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നാണ് ആനാവൂര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണെടുത്തത്. മേയറുടെ പേരിലുള്ള കത്തുമായി ബന്ധപ്പെട്ട ലെറ്റര്‍ പാഡ് വ്യാജമാണെന്നാണ് ജീവനക്കാരുടെ മൊഴി. ലെറ്റര്‍ പാഡിന്റെ പകര്‍പ്പ് തയാറാക്കി ഉപയോഗിച്ചതായിരിക്കണമെന്നും ഇവര്‍ പറയുന്നു.
---- facebook comment plugin here -----