Kerala
നിയമനക്കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കേണ്ടെന്ന് സി പി എം
പോലീസ് അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും സി പി എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
തിരുവനന്തപുരം | നിയമനക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പോലീസ് അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കത്ത് വിവാദത്തില്‍ രാജി വെക്കില്ലെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം പദവിയില്‍ തുടരും. കത്തുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും പൂര്‍ണമായും സഹകരിച്ച് മുന്നോട്ട് പോകും. ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. എഫ് ഐ ആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പോലീസ് തീരുമാനിക്കേണ്ട വിഷയമാണെന്നും മേയര്‍ പറഞ്ഞു