Connect with us

Kerala

നിയമനക്കത്ത് വിവാദം; മേയര്‍ ആര്യാ രാജേന്ദ്രന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

ഹൈക്കോടതിക്ക് കോര്‍പ്പറേഷന്‍ രേഖാമൂലം വിശദീകരണം നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഹൈക്കോടതിക്ക് കോര്‍പ്പറേഷന്‍ രേഖാമൂലം വിശദീകരണം നല്‍കും. വിഷയത്തില്‍ നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് നേരത്തെ മേയറുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, കേസെടുത്ത പശ്ചാത്തലത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴിയുമെടുക്കും.

കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടര്‍, വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകള്‍ എന്നിവ കണ്ടെത്തി കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. കത്ത് ആദ്യം ഷെയര്‍ ചെയ്യപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെയും ചോദ്യം ചെയ്യും.

Latest