Kerala
സ്‌കൂളിലെ കര്‍ട്ടന്‍ നീക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ആയയെ മര്‍ദിച്ച അധ്യാപികക്കെതിരെ കേസ്
ഇരുവള്ളിപ്പറ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപിക ശാന്തമ്മ സണ്ണിയാണ്, ആയ ബിജി മാത്യുവിനെ മര്‍ദിച്ചത്.

പത്തനംതിട്ട | പത്തനംതിട്ടയിലെ തിരുവല്ലയില്‍ ആയയെ മര്‍ദിച്ച അധ്യാപികക്കെതിരെ കേസെടുത്തു. ഇരുവള്ളിപ്പറ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപിക ശാന്തമ്മ സണ്ണിയാണ്, ആയ ബിജി മാത്യുവിനെ മര്‍ദിച്ചത്. അധ്യാപികക്കെതിരെ കേസെടുത്ത പോലീസ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സ്‌കൂളിലെ കര്‍ട്ടന്‍ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മര്‍ദനത്തിന് കാരണം. ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വച്ചാണ് അധ്യാപിക ആയയെ തല്ലിയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
ബിജി മാത്യുവിന്റെ പരാതിയിലാണ് ശാന്തമ്മ സണ്ണിക്കെതിരെ പോലീസ് കേസെടുത്തത്.
---- facebook comment plugin here -----