Connect with us

National

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പതിനഞ്ചുകാരന്‍ ജീവനൊടുക്കി

മാതാപിതാക്കാള്‍ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യ

Published

|

Last Updated

നോയിഡ| മൊബൈല്‍ ഗെയിമിന് അടിമയായ പതിനഞ്ചുകാരന്‍ ജീവനൊടുക്കി. മാതാപിതാക്കാള്‍ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യ. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥി ഗെയിം കളിക്കുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായി തര്‍ക്കം പതിവായിരുന്നു. എന്നാല്‍ ഫോണ്‍ കേടായതോടെ നന്നാക്കി തരാന്‍ പലതവണ വിദ്യാര്‍ഥി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ വിസ്സമതിച്ചതിനെ തുടര്‍ന്ന് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കുട്ടി മൊബൈല്‍ ഗെയിമിന് അടിമയായിരുന്നുവെന്നും ഫോണ്‍ നന്നാക്കി നല്‍കാത്തതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്നും ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി കമീഷണര്‍ സാദ് മിയാന്‍ ഖാന്‍ പറഞ്ഞു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

 

Latest