Connect with us

Kerala

യു ജി സി കരടിനെതിരായ കണ്‍വന്‍ഷന്‍; അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍

സര്‍ക്കാര്‍ ചെലവില്‍ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍

Published

|

Last Updated

തിരുവനന്തപുരം | യു ജി സി കരടിനെതിരായ കണ്‍വന്‍ഷനില്‍ ഉടക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. സര്‍ക്കാര്‍ സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ നിലപാടെടുത്തു.

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍.

ഗവര്‍ണര്‍ ഉടക്കിയതോടെ കണ്‍വന്‍ഷനില്‍ വി സിമാര്‍ പങ്കെടുക്കുമോയെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Latest