Forced conversion
മതപരിവര്‍ത്തനം: ഒഡീഷയില്‍ പ്രാദേശിക നിരോധനാജ്ഞ
ക്രിസ്ത്യന്‍ പള്ളിയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം
ഭുവനേശ്വര്‍: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത ഉടലെടുത്തതിനെ തുടര്‍ന്ന് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ. ഭദ്രക് ജില്ലയിലെ ഗെല്‍ട്ടുവയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് നിരോധജ്ഞ. പള്ളിയില്‍ മതപരിവര്‍ത്തനം നടന്നതായി പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.
ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയതായും മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പള്ളിപരിസരത്ത് കൂടിനില്‍ക്കാന്‍ അനുവദിക്കില്ലെന്നും സബ് കലക്ടര്‍ മനോജ് പത്ര പറഞ്ഞു. സംഭവത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്വേഷണം നടത്തിയതായി സബ് കലക്ടര്‍ പറഞ്ഞു.
---- facebook comment plugin here -----