Connect with us

കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മത വിശ്വാസികളെ ഇസ്‌ലാമിലേക്ക് വ്യാപകമായി മതം മാറ്റുന്നുവെന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറിയത് ഹിന്ദു മതത്തിലേക്കെന്നാണ് ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് മാസത്തിനിടെ കേരളത്തില്‍ 207 പേരാണ് മതം മാറുന്നതായി പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ 39 ശതമാനം പേര്‍ ഹിന്ദു മതമാണ് സ്വീകരിച്ചത്. 34 ശതമാനം പേര്‍ ഇസ്‌ലാം മതവും 27 ശതമാനം പേര്‍ ക്രിസ്തു മതവും സ്വീകരിച്ചു. ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് മൂന്ന് മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്തത്. ഹിന്ദു മതത്തില്‍ നിന്ന് ഒരാള്‍ ബുദ്ധ മതം സ്വീകരിച്ചു.

വീഡിയോ കാണാം

Latest