Kerala
പരോളില്‍ ഇറങ്ങിയ കുറ്റവാളി വീട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്.
ആലപ്പുഴ | തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്.
2002 -ല്‍ വള്ളികുന്നം കാമ്പിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്. ജനുവരി 25 ന് ജയിലില്‍ ഹാജരാക്കേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ഇയാള്‍ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)