Connect with us

National

വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട അസംഖാനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി

കേസില്‍ അസംഖാന് മൂന്ന് വര്‍ഷം തടവിനു പുറമെ 25,000 രൂപ പിഴശിക്ഷയും കോടതി വിധിച്ചിരുന്നു.

Published

|

Last Updated

ലക്‌നൗ| യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട അസംഖാനെ നിയമസഭാംഗത്വത്തില്‍ നിന്ന് സ്പീക്കര്‍ അയോഗ്യനാക്കി. കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവും എം എല്‍ എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവിനു പുറമെ 25,000 രൂപ പിഴശിക്ഷയും റാംപൂര്‍ കോടതി വിധിച്ചിരുന്നു. ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിങ് ഐ എ എസിനെയുമാണ് അസം ഖാന്‍ വിമര്‍ശിച്ചത്.

ഖാനെതിരെ നിരവധി കേസുകളാണ് യു പി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഭൂമി തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസം ഖാന് അടുത്തിടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

 

 

Latest