Connect with us

Kerala

കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലിറങ്ങി

ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് ജയാനന്ദന് രണ്ട് ദിവസത്തെ എസ്‌കോട്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിറകെ കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലിറങ്ങി. പതിനേഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ ഇറങ്ങുന്നത്. . വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ജയാനന്ദന്‍ ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് പുറത്തിറങ്ങിയത്.ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് ജയാനന്ദന് രണ്ട് ദിവസത്തെ എസ്‌കോട്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ പുറത്തിറങ്ങിയ ജയാനന്ദനെ അഞ്ച് മണിയാകുമ്പോള്‍ തിരികെ ജയിലിലേക്ക് കൊണ്ടു പോകും. വടക്കും നാഥ ക്ഷേത്രത്തില്‍ വെച്ച് നാളെയാണ് മകളുടെ വിവാഹം. പോലീസ് അകമ്പടിയോടെയായിരിക്കും ജയാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത്. 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണം മോഷടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി.

Latest