Ongoing News
സഊദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കല്‍ എന്നയാളെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സ്വദേശി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്റാനി, യമനി പൗരനായ അബ്ദുല്ല അഹമ്മദ് ബാസഅദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്
![](https://assets.sirajlive.com/2025/02/saudi-court-897x538.jpg)
റിയാദ് | സഊദി തലസ്ഥാനമായ റിയാദില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കല്‍ എന്നയാളെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സ്വദേശി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്റാനി, യമനി പൗരനായ അബ്?ദുല്ല അഹമ്മദ് ബാസഅദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്
റിയാദില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാരസ്ഥാപനത്തില്‍ മാരാകായുധങ്ങളുമായി കടന്നുകയറി ക്രൂരമായി ആക്രമിക്കുകയും തലയില്‍ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും, സ്ഥാപനം കൊള്ളയടിച്ച് പണവും മറ്റ് സാധനങ്ങളും അപഹരിച്ചുക്കുകയും ചെയ്യുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ റിയാദ് പൊലീസ് രണ്ട് പ്രതികളെയും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു
റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും, ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാര്‍ രാജാവ് അനുമതി നല്‍കകയും ചെയ്തതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്