Connect with us

National

ബെംഗളുരു കഫേയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നാലു പേര്‍ക്ക് പരുക്ക്

കഫേയിലെ മൂന്നു ജീവനക്കാര്‍ക്കും പുറത്തു നിന്നെത്തിയ ഒരാള്‍ക്കുമാണ് പരുക്കേറ്റത്.

Published

|

Last Updated

ബെംഗളുരു|  വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലുള്ള പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് സംഭവം. കഫേയിൽ എത്തിയ വനിതാ ഉപഭോക്താവിനും മൂന്ന് ക്ലീനിംഗ് ജീവനക്കാർക്കുമാണ് പരുക്കേറ്റത്.

മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. സ്ഫോടനത്തെ തുടർന്ന് തീപിടുത്തം ഉണ്ടായിട്ടില്ല. എൽപിജി ചോർച്ചയാണ് സ്ഫോടനത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ഹാൻഡ് വാഷ് ഏരിയയിൽ രണ്ട് സ്‌ഫോടനങ്ങളുണ്ടായെന്നും അവിടെ എൽപിജി സിലിണ്ടറുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കഫേയുടെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അജ്ഞാതരായ ആരോ അവിടെ ഒരു ബാഗ് വെച്ചിരുന്നു എന്ന് വിവരം ലഭിച്ചതായും അന്വേഷണത്തിൽ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

 

 

 

Latest