പുതുവര്‍ഷത്തില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ തല്‍ക്കാലം മാറ്റമില്ല.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയെ ഇത് ബാധിച്ചേക്കും. വില വര്‍ധനയെ തുടര്‍ന്ന്, വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയും മുംബൈയില്‍ 1,721 രൂപയും, കൊല്‍ക്കത്തയില്‍ 1,870 രൂപയും, ചെന്നൈയില്‍ 1,917 രൂപയും ആയി.
പാചക വാതക വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
വീഡിയോ കാണാം
---- facebook comment plugin here -----