Connect with us

Kerala

കൂലി കൂടുതല്‍ ചോദിച്ചു; ആദിവാസി മധ്യവയസ്‌കനെ തൊഴിലുടമ മര്‍ദിച്ചതായി പരാതി

അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

Published

|

Last Updated

അമ്പലവയല്‍ | വയനാട് അമ്പലവയലില്‍ ആദിവാസി മധ്യവയസ്‌കനെ തൊഴിലുടമ മര്‍ദിച്ചതായി പരാതി. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

കൂലി കൂടുതല്‍ ചോദിച്ചതിന് അമ്പലവയല്‍ മഞ്ഞപ്പാറ സ്വദേശി അനീഷ് മര്‍ദിച്ചുവെന്നാണ് പരാതി. അനീഷിനെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാര പോലീസ് കേസെടുത്തു.

മുഖത്ത് ചവിട്ടേറ്റതിനെ തുടര്‍ന്ന് താടിയെല്ലിന് പൊട്ടലേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബുവിനെ ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 

Latest