VARUN SING DEATH
കുനൂര്‍ അപകടം: ക്യാപ്റ്റന്‍ വരുണ്‍ സിംഗും മരണത്തിന് കീഴടങ്ങി
ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നിനിടെയാണ് മരണം
ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 50 ശതമാനത്തന് മുകളില്‍ പൊള്ളലേറ്റ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേര്‍ നേരത്തെ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചിരുന്നു. അപകട സമയത്ത് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു വരുണ്‍ സിംഗ്.ഏഴ് ദിവസത്തോളം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒടുവില്‍ വിഫലമാകുകയായിരുന്നു. ഇതോടെ കൂന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണം 14 ആയി. ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗിനെ രാജ്യം ശൗര്യചക്ര അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി നേരത്തെ ആദരിച്ചിട്ടുണ്ട്.