Connect with us

International

കോപ്പ അമേരിക്ക; ഉറുഗ്വായയെ തോല്‍പ്പിച്ച് കൊളംബിയ ഫൈനലില്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ എതരാളികളെ തോല്‍പ്പിച്ചത്

Published

|

Last Updated

ന്യൂയോര്‍ക്ക്  |കോപ്പ അമേരിക്ക ടൂര്‍ണമെന്റ് രണ്ടാം സെമിഫൈനലില്‍ ഉറൂഗ്വായയെ പരാജയപ്പെടുത്തി കൊളംബിയ . ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ എതരാളികളെ തോല്‍പ്പിച്ചത്. ഇതോടെ കൊളംബിയ ഫൈനലില്‍ പ്രവേശിച്ചു. കൊളംബിയയുടെ ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം പത്തുപേരുമായാണ് കൊളംബിയ പോരാട്ടം മുറുക്കിയത്.

സെര്‍ജിയോ റോഷെയെ മറികടന്ന് ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഹെഡ് ചെയ്ത് ജെഫേഴ്സണ്‍ ലെര്‍മയാണ് ആദ്യ പകുതിയുടെ 39-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റായിരുന്നു ഇത്. ജൂലായ് 15-ന് പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് കൊളംബിയക്ക് എതിരാളികള്‍.

ആദ്യ പകുതിയുടെ അധിക മിനിറ്റില്‍ ഉറൂഗ്വായ് താരത്തെ മുട്ടുകൈ വെച്ച് വയറില്‍ ഇടച്ചെന്ന കുറ്റത്തിന് ഡാനിയല്‍ മുനോസിന് റഫറി റെഡ് കാര്‍ഡ് നല്‍കി. യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചിലാണ് പ്രകോപനമൊന്നുമില്ലാതെ തന്നെ മുനോസ് കൈമുട്ട് കൊണ്ട് ഇടിച്ചത്. നേരത്തെ 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ചെയ്തതിന് ആദ്യ മഞ്ഞക്കാര്‍ഡ് മുനോസ് വാങ്ങിയിരുന്നു.

 

Latest