Connect with us

Ongoing News

കോപ്പ അമേരിക്ക; സമനിലക്കുരുക്കില്‍ മെക്‌സിക്കോയെ പുറത്താക്കി ഇക്വഡോര്‍ 

വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളി.

Published

|

Last Updated

അരിസോണ്‍ | കോപ്പ അമേരിക്കയില്‍ ഗ്രൂപ് ബി യില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റുറപ്പിച്ച് ഇക്വഡോര്‍. മെക്‌സിക്കോയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ഗോള്‍ നിലയില്‍ മുന്നിലുള്ളതിനാല്‍ സമനില ആയാലും ക്വാര്‍ട്ടറിലെത്താം എന്നതാണ് ഇക്വഡോറിന് ആശ്വാസമായത്. എന്നാല്‍ മെക്‌സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു.

ഗോള്‍ കണ്ടെത്താന്‍ മെക്‌സിക്കോ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി മെക്‌സിക്കോയ്ക്ക് അനുകൂല പെനാല്‍റ്റി വിധിച്ചത് വിഎആര്‍ റിവ്യൂ തിരുത്തിയതും തിരിച്ചടിയായി.

മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് വെനസ്വേലയാണ് ഗ്രൂപ് ബിയില്‍ നിന്ന് ആദ്യം ക്വാര്‍ട്ടറിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളി.

Latest