copa america 2024
കോപ്പ അമേരിക്ക; ഗോളില്ലാതെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്
അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് കണ്ണീരോടെ മൈതാനം വിട്ടു.

ഫ്‌ളോറിഡ| കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയും തമ്മിലുള്ള മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളടിക്കാനാവാത്തതാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്. നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് കണ്ണീരോടെ മൈതാനം വിട്ടു.
നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് മെസിക്ക് കളം വിടേണ്ടി വന്നത്. നികൊ ഗോണ്‍സാലസാണ് പകരക്കാരനായെത്തിയത്.
ഫൈനല്‍ നടക്കുന്ന മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് മുന്നിട്ടു നിന്നത്.
---- facebook comment plugin here -----