Connect with us

Uae

കോപ് 29; പരിഹാരങ്ങൾ ഉയർത്തിക്കാട്ടി കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം

"സുസ്ഥിര വ്യാപാര ആഫ്രിക്ക 2024' എന്ന പരിപാടിയിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി എൻജി. മുഹമ്മദ് സഈദ് അൽ നുഐമി മുഖ്യ പ്രഭാഷണം നടത്തി

Published

|

Last Updated

അബൂദബി | ബാക്കുവിൽ നടക്കുന്ന കോപ് 29 സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥാ പരിവർത്തനത്തിനുള്ള അടിസ്ഥാന പരിഹാരങ്ങൾ ഉയർത്തിക്കാട്ടി. വിവിധ ചർച്ചകളിലും പരിപാടികളിലും പങ്കെടുത്ത മന്ത്രാലയ പ്രതിനിധികൾ ദേശീയ അജണ്ടയിൽ സുസ്ഥിരതയെ സമന്വയിപ്പിക്കുന്നതിനുള്ള യു എ ഇയുടെ സജീവമായ സമീപനവും പ്രകൃതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തവും വെളിപ്പെടുത്തി.

“സുസ്ഥിര വ്യാപാര ആഫ്രിക്ക 2024′ എന്ന പരിപാടിയിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി എൻജി. മുഹമ്മദ് സഈദ് അൽ നുഐമി മുഖ്യ പ്രഭാഷണം നടത്തി. കാലാവസ്ഥാ പരിവർത്തനത്തിനുള്ള പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഘാന പോലുള്ള രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തവും കാലാവസ്ഥാ സൗഹൃദവും വളർച്ച മെച്ചപ്പെടുത്തുന്നതുമായ സമ്പദ്്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. കാലാവസ്ഥയും സാമൂഹിക വികസന പരിഹാരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 30 മില്യൺ ഡോളറിന്റെ പങ്കാളിത്തം ഘാനയുമായി രാജ്യത്തിനുണ്ട്.

ഡീകാർബണൈസേഷൻ ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ കാർബൺ വിലനിർണയത്തിന്റെ പങ്ക് പര്യവേക്ഷണം ചെയ്ത പാനൽ ചർച്ചയിൽ മന്ത്രാലയത്തിലെ ഹരിത വികസന, കാലാവസ്ഥാ വ്യതിയാന മേഖലയുടെ അസിസ്റ്റന്റ്അണ്ടർ സെക്രട്ടറി ഡോ. അലനൂദ് അൽ ഹാജ് പങ്കെടുത്തു.
2030-ഓടെ ആഗോള ഊർജ കാര്യക്ഷമതാ നിരക്ക് ഇരട്ടിയാക്കാനും മലിനീകരണം കുറക്കാനും ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസ് എന്ന സംരംഭം യു എ ഇ ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമിലൂടെ, മികച്ച പ്രവർത്തനങ്ങളും നന്നായി പ്രവർത്തിച്ചതും അല്ലാത്തതുമായ വിഷയങ്ങൾ ആഗോള സമൂഹവുമായി പങ്കിടാൻ സാധിക്കും.

“പരിസ്ഥിതിയെ ലക്ഷ്യമിടുന്ന ഭീകരവാദം ചെറുക്കണം’ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഒരു മാതാവിന്റെ റോളാണ് ഭൂമിക്കെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റ. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. കോപ് സമ്മേളനത്തിലെ ഉന്നതതല മന്ത്രിതല ഫോറത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ഭൂമിയുടെ ആരോഗ്യം സുസ്ഥിരമാണെങ്കിൽ, മനുഷ്യ സമൂഹം തഴച്ചുവളരും, ലോകം അഭിവൃദ്ധി പ്രാപിക്കും, ഭാവി തലമുറകൾ സുരക്ഷിതരായിരിക്കും. നമ്മുടെ പരിസ്ഥിതിയെ ലക്ഷ്യമിടുന്ന ഒരു ഭീകരവാദമുണ്ട്. അതിന് ചെറുക്കുന്നതിന് സുതാര്യതയും സഹകരണവുമാണ് പ്രധാനം.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest