Kerala
പാര്‍ട്ടി മാറാന്‍ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും കാറും; ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ജോണി നെല്ലൂര്‍

തിരുവനന്തപുരം | പാര്‍ട്ടി മാറാന്‍ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനവും സ്റ്റേറ്റ് കാറും ചോദിച്ചെന്ന ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍ .54 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഉള്ള ആളാണ് ഞാന്‍. യുഡിഎഫില്‍ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം എംഎല്‍എയായി. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു.
ഫോണില്‍ വിളിച്ചെന്ന് പറയുന്ന ആളെ തനിക്കറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി അത് ശരിയാണെന്ന് പറഞ്ഞാല്‍ പോലും അങ്ങനെ ഒരാളുമായി സംസാരിക്കേണ്ടതിന്റെ ഗതികേട് തനിക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.