Connect with us

തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജിയിൽ കോടതി മേയർക്ക് നോട്ടീസയച്ചു. ഹർജി വീണ്ടും ഈ മാസം 25ന് പരിഗണിക്കും.

മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എൽ ഡി എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest