Connect with us

waqf board appointment

വഖ്ഫ് ചട്ടത്തില്‍ തിരുത്ത്: ചോദ്യം ചെയ്ത എസ് കെ എസ് എസ് എഫ് നേതാവിന് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് വിലക്ക്

എസ് കെ എസ് എസ് എഫ് കാമ്പസ് സെല്‍ മുന്‍ സംസ്ഥാന കണ്‍വീനര്‍ ശബിന്‍ മുഹമ്മദിനെയാണ് കുഞ്ഞാലിക്കുട്ടി പേജില്‍ ഇടപെടുന്നതില്‍ നിന്ന് വിലക്കിയത്.

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോര്‍ഡിലെ വിവാദ മുസ്‌ലിം ചട്ടം തിരുത്തിയ സമയത്ത് വഖ്ഫ് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട എസ് കെ എസ് എസ് എഫ് നേതാവിന് വിലക്ക്. എസ് കെ എസ് എസ് എഫ് കാമ്പസ് സെല്‍ മുന്‍ സംസ്ഥാന കണ്‍വീനര്‍ ശബിന്‍ മുഹമ്മദിനെയാണ് കുഞ്ഞാലിക്കുട്ടി പേജില്‍ ഇടപെടുന്നതില്‍ നിന്ന് വിലക്കിയത്. ശബിന്റെ വിമർശന കമന്റും കുഞ്ഞാലിക്കുട്ടിയുടെ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തു.

ഇതു സംബന്ധിച്ച വിവരം ശബിന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് സംരക്ഷണ സമ്മേളന കണ്‍വന്‍ഷന്‍ സംബന്ധമായി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ വിവാദ തിരുത്തല്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. കമന്റ് ഡിലീറ്റ് ചെയ്യുക മാത്രമല്ല, കമന്റ് ഇടാനുള്ള ഓപ്ഷന്‍ തന്നെ റദ്ദ് ചെയ്തിരിക്കുന്നു എന്നായിരുന്നു ശബിന്റെ പോസ്റ്റ്.

Latest