Connect with us

solar case

സോളര്‍ പീഡന കേസിലെ കത്ത് തിരുത്തല്‍; കെ ബി ഗണേഷ് കുമാറിന്റെ ഹരജി തള്ളി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് ആരോപണം

Published

|

Last Updated

കൊച്ചി | സോളര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തി യെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെ യാണ് പരാതിയിലെ ആരോപണങ്ങള്‍.

മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍ക ക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബ് നല്‍കിയ പരാതിയില്‍ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്റേ താണ് ഉത്തരവ്.

 

Latest