Kerala
കോട്ടയത്തെ ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകള്‍ പൊളിക്കണം; ബലപരിശോധന റിപ്പോര്‍ട്ട്
ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സര്‍ക്കാരിനെ രൂക്ഷമായിവിമര്‍ശിച്ച് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി.
കോട്ടയം| കോട്ടയത്തെ ആകാശപാതയുടെ തുരുമ്പെടുത്ത പൈപ്പുകള്‍ പൊളിച്ചു മാറ്റണമെന്ന് ബലപരിശോധന റിപ്പോര്‍ട്ട്. അടിസ്ഥാന തൂണുകള്‍ ഒഴികെ മറ്റു തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്നും കണ്ടെത്തി. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്.
ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സര്‍ക്കാരിനെ രൂക്ഷമായിവിമര്‍ശിച്ച് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ജനസദസ്സിന്റെ തീരുമാനപ്രകാരം മുന്നോട്ടു പോകും. ചില സ്വാര്‍ത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നില്‍ നിന്ന് കയ്യടിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ആകാശപാതയുടെ നിര്‍മാണ പിഴവിന് ഉത്തരവാദി എംഎല്‍എയാണെന്ന് സിപിഎം തിരിച്ചടിച്ചു. ആകാശപാതയിലെ ബലപരിശോധന പഠനം നടത്തിയ രണ്ട് സ്ഥാപനങ്ങളും സര്‍ക്കാരിന്റെ പരിധിയിലുള്ളതല്ല. പാപഭാരം ആരുടെയും തലയില്‍ കെട്ടി വെക്കേണ്ടതില്ലെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.
2015 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആകാശപാത പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം ഏറ്റെടുത്തു. കിറ്റ് കോയ്ക്ക് സര്‍ക്കാര്‍ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് പദ്ധതി നിലച്ചു.