Kerala
കോടികളുടെ അഴിമതി ആരോപണം; പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി വി ഡി സതീശന്‍
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചനും എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു
കല്‍പ്പറ്റ | കോടികളുടെ അഴിമതി ആരോപണത്തില്‍ പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നതായി അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.
നിയമസഭയില്‍ വി ഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതില്‍ മാപ്പു പറയുന്നുവെന്നുമായിരുന്നു പി വി അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചത്. അഴിമതിയാരോപണത്തില്‍ അന്ന് മുഖ്യമന്ത്രിക്കാണ് മറുപടി നല്‍കിയതെന്നും സി പി എമ്മിനും മുഖ്യമന്ത്രിക്കും പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് അന്ന് ആരോപണം ഉന്നയിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് വിഭാഗീയതയുടെ ബഹിര്‍സ്ഫുരണമാണ്. പാര്‍ട്ടിക്കും മന്ത്രിസഭയില്‍ ഉള്ളവര്‍ക്കും അതില്‍ പങ്കുണ്ട്.
അന്‍വറിന്റെ പിന്തുണയില്‍ യു ഡി എഫും പാര്‍ട്ടിയും ഉചിതമായ തീരുമാനം എടുക്കും. നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നത് പാര്‍ട്ടി നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കും. അന്‍വറിന്റെ മുന്നില്‍ യുഡി എഫ് വാതില്‍ അടച്ചിട്ടും ഇല്ല തുറന്നിട്ടുമില്ല. നിലമ്പൂരില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയക്കും. നിലവില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്തിലെ ചില ഭാഗങ്ങളില്‍ വ്യക്തത കുറവുണ്ടായിരുന്നുവെന്നും അതെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചനും എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
കുടുംബത്തിന്റെ കൂടെ വന്നയാളാണ് ബി ജെ പി-സി പി എം സമ്മര്‍ദം ഉണ്ടെന്ന് പറഞ്ഞതെന്നും കുടുംബം അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എം വി ഗോവിന്ദന്‍ ആദ്യം ബ്രഹ്മഗിരി സൊസൈറ്റി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. ആളുകള്‍ ആത്മഹത്യയുടെ വക്കിലാണ്. 400 കോടിയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയുമായി ബന്ധപ്പെട്ട് നടന്നത്. എന്‍ എം വിജയന്റെ മരണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും രാഷ്ട്രീയ പ്രേരിതം എന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.