Connect with us

Kerala

കെ എഫ് സി അനില്‍ അമ്പാനി കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ അഴിമതി: വി ഡി സതീശന്‍

2019 ല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉള്‍പ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടിയായിരുന്നു. എന്നാല്‍ കിട്ടിയത് ഏഴു കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ എഫ് സി) മുങ്ങാന്‍ പോകുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കൊടിയുടെ നിക്ഷേപം നടത്തിയതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

2018 ല്‍ ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള നടപടിക്കുപിന്നില്‍ കോടികളുടെ അഴിമതി നടന്നതായി അദ്ദേഹം ആരോപിച്ചു. 2019 ല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉള്‍പ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടിയായിരുന്നു. എന്നാല്‍ കിട്ടിയത് ഏഴു കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് സി. ഈ പണമാണ് അംബാനിക്ക് നല്‍കിയത്. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. കൈകൂലി വാങ്ങി സര്‍ക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്.

കെ എഫ് സിയുടെ ലക്ഷ്യം ആട്ടിമറിച്ചാണ് നിക്ഷേപം നടത്തിയത്. കെ എഫ് സിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍, ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണിത്. മൂന്ന് വര്‍ഷം നിക്ഷേപ വിവരം മറച്ചു വെച്ചു. 21-22 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിലയന്‍സ് കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ടു വര്‍ഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊടുത്തത്. ഇടപാടിന് പിന്നില്‍ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

---- facebook comment plugin here -----

Latest